അതിജീവന സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഡ്യവുമായി വില്യാപ്പള്ളിയിൽ മഹിള കോൺഗ്രസ് കൺവൻഷൻ
വില്യാപ്പള്ളി: സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഡ്യവുമായി വില്യാപ്പള്ളിയിൽ മഹിളാ കോൺഗ്രസ് കൺവൻഷൻ. മഹിളാ കോൺഗ്രസ്സ് വില്ല്യാപ്പള്ളി ബ്ലോക്ക് പ്രസിഡണ്ട് കെ.വി. ശാലിനി ഉദ്ഘാടനം ചെയ്തു. ഷീല പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.
നമ്മുടെ നാട് പ്രതിസന്ധിയിലും കോവിഡ് മഹാമാരിയിലും പെട്ടപ്പോൾ ത്യാഗം ചെയ്തവരായ ആശാ വർക്കർമാർ നടത്തുന്ന അതിജീവന സമരം അടിയന്തിരമായി ചർച്ച ചെയ്ത് അവസാനിപ്പിക്കാൻ വേണ്ട നടപടികൾക്ക് മുഖ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ്സ് വില്ല്യാപ്പള്ളി മണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അശരണർക്കും ആലംബഹീനർക്കും താങ്ങും തണലുമായി നിന്നവരെ അവഗണിക്കുന്നതും അപമാനിക്കുന്നതും ജനാധിപത്യ സർക്കാരിന് ദുഷണമല്ലെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ആശാ വർക്കർമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മേമുണ്ടയിൽ പ്രവർത്തകർ ഐക്യദാർഢ്യ ദീപം തെളിയിച്ചു. ശ്രീജ തറവട്ടത്ത്, രഞ്ജിനി രാജഗോപാൽ, സരള.പി.കെ, ശോഭന.കെ, കമല.ആർ. പണിക്കർ എന്നിവർ സംസാരിച്ചു.
Summary: Mahila Congress convention in Vilyapally in solidarity with ASHA workers who are fighting for survival