വിളക്കുകൾ മിഴി തുറക്കാതെ മാഹി ബൈപ്പാസ്; ഇരുട്ടിൽ തപ്പി വാഹനയാത്രികർ


കുഞ്ഞിപ്പള്ളി: തെരുവ് വിളക്കുകൾ മിഴി തുറക്കാതെ തലശ്ശേരി – മാഹി ബൈപ്പാസ് . രാത്രി ഇതുവഴി പോകുന്ന വാഹനയാത്രികർ ഇരുട്ടിൽ തപ്പുകയാണ്. ബൈപാസ് തുറന്ന് നാലുമാസമായി. പക്ഷേ ഇപ്പോഴും ഇവിടെ വെളിച്ചമെത്തിയിട്ടില്ല. അതിനാൽ രാത്രിയിൽ ഇവിടം ഇരുട്ടിലാണ്.

വാഹന യാത്രികർക്ക് സി​ഗ്നൽ ബോഡുകൾ വ്യക്തമാകാത്ത അവസ്ഥയുമുണ്ട്. കൊളശ്ശേരി ടോൾപ്ലാസയിൽ മാത്രമാണ് വിളക്കുള്ളത്. ബൈപാസ് ​ഗതാ​ഗതത്തിനായി തുറക്കുമ്പോ വെളിച്ചം പ്രശ്നമായി ചൂണ്ടി ക്കാട്ടിയിരുന്നു. തെരുവുവിളക്ക് സ്ഥാപിക്കാൻ ഉടൻ ടെൻഡർ നൽകുമെന്ന് വാഗ്‌ദാനം ചെയ്തെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.