ഓരോ വിദ്യാലയവും പരിസ്ഥിതി സൗഹൃദമാവട്ടെ, ‘മധുരവനം’ പദ്ധതിയുമായി വടക്കുമ്പാട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍
പേരാമ്പ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വടക്കുമ്പാട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മധുര വനം ഫലവൃക്ഷ തോട്ടത്തിന്റെ ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ എം സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു. മാവിന്‍ തൈ നട്ടുകൊണ്ടാണ് എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സംസഥാനത്തൊട്ടാകെ 998 സ്‌കൂളുകളിലായി ഫലവൃക്ഷത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് മധുരവനം പദ്ധതി നടപ്പിലാക്കുന്നത്.
പി ടി എ പ്രസിഡണ്ട് വഹിദ പാറേമ്മല്‍ , വാര്‍ഡ് മെമ്പര്‍മാരായ കെ വി അശോകന്‍ , എന്‍ പി സത്യവതി, മാനേജര്‍ കെ വി കുഞ്ഞിക്കണ്ണന്‍, പ്രധാനാദ്ധ്യാപകന്‍ വി അനില്‍ , ഉണ്ണികൃഷ്ണന്‍ ,കെ ദാമോദരന്‍, കെ പി മുരളികൃഷ്ണദാസ് , രവിത പി കെ , ഷിജി ബാബു, വി ടി രതി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, കേഡറ്റുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.