മടപ്പള്ളി കോളേജിലെ ബിരുദ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
നാദാപുരം: വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യാണ് മരിച്ചത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ചന്ദന.
നൃത്താധ്യാപിക കൂടിയായ ഇവരില്‍ നിന്ന് നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് രാവിലെ മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തു പോയിരുന്നു. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്ബോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്ബറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ).
Summary: Madappally College graduate student found hanging at home