1960 മുതൽ 2023 വരെയുള്ള വിദ്യാർത്ഥികൾ ഒരുമിച്ചു; ‘മടപ്പള്ളി കാവ്യോർമ്മ’ പുറത്തിറങ്ങി


മടപ്പള്ളി: ‘മടപ്പള്ളി കാവ്യോർമ്മ ‘ എന്ന പേരിൽ മടപ്പള്ളി ഗവ. കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘മടപ്പള്ളി ഓർമ്മ’ പുറത്തിറക്കുന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. സാഹിത്യകാരൻ വി ആർ സുധീഷ് പ്രകാശന കർമം നിർവ്വഹിച്ചു.എം പി സൂര്യദാസ് പുസ്തകം ഏറ്റുവാങ്ങി.

മടപ്പള്ളി ഗവ. കോളേജിൽ നടന്ന ചടങ്ങിൽ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. പുസ്തകത്തിൻറെ കവർ രൂപകൽപ്പന ചെയ്ത ചിത്രകാരനും പ്രവാസിയുമായ ശശി കൃഷ്ണനെ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെവി ഹരി ആദരിച്ചു. അഡ്വ. പി കെ മനോജ് കുമാർ, സന്തോഷ് മുല്ലപ്പള്ളി, പി ബഷീർ, ഒ കെ ശ്യാമള, ഗോപിനാരായണൻ, സന്തോഷ് കുറ്റിയിൽ, ടി ടി മോഹനൻ, വി സി രാജൻ, സ്നേഹ നന്ദന, തുടങ്ങിയവർ സംസാരിച്ചു.

60 കളിൽ കോളേജിൽ പഠിച്ച ആൾ മുതൽ 2023ൽ കോഴ്സ് പൂർത്തിയാക്കി ഇറങ്ങിയ വിദ്യാർത്ഥിയുടേത് ഉൾപ്പടെ 56 പൂർവ്വ വിദ്യാർത്ഥികളുടെ കവിതകളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിലെ ‘പായൽ ബുക്സ്’ ആണ് പ്രസാധകർ.