മടപ്പള്ളി ഗവ. കോളജിൽ 4 വർഷ ബിരുദം ഒന്നാം സെമസ്റ്ററിൽ സീറ്റ് ഒഴിവ്


വടകര: മടപ്പള്ളി ഗവ. കോളജിൽ 4 വർഷ ബിരുദ കോഴ്സിൽ ഒന്നാം സെമസ്റ്ററിൽ സീറ്റ് ഒഴിവ്. സർവകലാശാല ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾ 19ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം.

ബിഎ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലിഷ്, ബിഎസ്‌സി സുവോളജി, ഫിസിക്സ്, ബോട്ടണി, കെമിസ്ട്രി, മാത്‌സ് എന്നീ ബിരുദ വിഷയങ്ങളിലാണ് സീറ്റ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9188900231.