മാച്ചിനാരി ചുവന്നു തന്നെ; മടപ്പള്ളി ​ഗവ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം


മടപ്പള്ളി: മടപ്പള്ളി ​ഗവ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. യൂണിയൻ തെരഞ്ഞെടുപ്പിൽ ഒമ്പതിൽ ഒമ്പത് സീറ്റും എസ് എഫ് ഐ നേടി. വർഷങ്ങളായി മടപ്പള്ളി ​കോളേജിൽ എസ് എഫ് ഐയുടെ ആധിപത്യം തുടരുകയാണ്.

കോളേജ് യൂണിയൻ ചെയർമാനായി അസിൻ ബാനു വിജയിച്ചു. നീനു കൃഷ്ണ വൈസ് ചെയർമാൻ, അഭിനവ് സി സെക്രട്ടറി, സൂര്യ ഗായത്രി ജോയിൻ്റ് സെക്രട്ടറി, ജിയ സുഹറ ഫൈൻ ആർട്സ് സെക്രട്ടറി , അൻവിൻ എസ് ഗിരീഷും ശ്രീരാഗ് ശിവനുമാണ് യു യു സി. ജനറൽ ക്യാപ്റ്റൻ അശ്വിൻ ഷിബു , മാഗസിൻ എഡിറ്റർ സച്ചിൻ പി എം എന്നിങ്ങനെയാണ് വിജയിച്ച മറ്റ് യൂണിയൻ ഭാരവാഹികൾ.

അതേസമയം കോ-ഓപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജ് കുരിക്കിലാട് 16 ൽ 15 സീറ്റും എസ് എഫ് ഐ നേടി. കൂടാതെ കുരിക്കിലാട് മേഴ്‌സി ബി. എഡ് കോളേജിൽ 13 സീറ്റിൽ 12 ലും എസ് എഫ് ഐ വിജയം ഉറപ്പിച്ചു.