സൗഹൃദം പൂത്തുലഞ്ഞ കാലത്തെ ‘ഒരുമ’; സുഹൃദ്സംഗമം സംഘടിപ്പിച്ച് മടപ്പള്ളി കോളേജ് അലംനി അസോസിയേഷൻ


മടപ്പള്ളി: മടപ്പള്ളി ഗവൺമെൻ്റ് കോളേജ് അലംനി അസോസിയേഷൻ ‘ഒരുമ’ സുഹൃദ്സംഗമം സംഘടിപ്പിച്ചു. വടകര ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു.

സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ. രാമകൃഷ്ണൻ മുഖ്യാതിഥിയായി. വി.ടി.മുരളി, സുവീരൻ, വി.രമേശൻ, എം.ടി.രമേശ്, കെ.എം.ഭരതൻ, ദിനേശൻ കരിപ്പള്ളി, പി.പി.പ്രമോദ്, കെ.വിനീത് കുമാർ, സത്യൻ കാരയാട്, മധു പുതുപ്പണം, ബിന്ദു അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.