അമ്പതിന്റെ നിറവില്‍ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’; വടകരയില്‍ 25ന് എം മുകുന്ദന്‍ സാഹിത്യോത്സവം


വടകര: എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ നോവലിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 25ന് വടകരയില്‍ എം.മുകുന്ദന്‍ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. വടകര സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വടകര ക്രിസ്റ്റല്‍ ഗ്രാന്റ് ഹാളില്‍ പകല്‍ രണ്ട് മണിക്ക് നടക്കുന്ന പരിപാടി എന്‍.എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും.

മുകുന്ദന്റെ രചനാലോകം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ.വി രാജകൃഷ്ണന്‍, സാറാ ജോസഫ് എന്നിവര്‍ സംസാരിക്കും. മുകുന്ദനുമായി ഡോ.ഇ.വി രാമകൃഷണന്റെ സംവാദമുണ്ടാകും.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഇംഗ്ലീഷ് പതിപ്പിന്റെയും എംബസി കാലം രണ്ടാം പതിപ്പിന്റെയും പ്രകാശനവും നടക്കും. എം.മുകുന്ദന്റെ കൃതികളുടെ പ്രകാശനവും നടക്കുന്നതാണ്. വിവിധ ജില്ലകളില്‍ നിന്ന് മുന്നൂറോളം പേര്‍ പങ്കെടുക്കും. രജിസ്‌ട്രേഷന് ഫോണ്‍: 9495031956.

Description: M Mukundan literature festival on 25th in Vadakara