എം. കുമാരൻ മാസ്റ്ററുടെ മുപ്പതാം ചരമവാർഷികം; പ്രമുഖ സ്വാതന്ത്യ സമര സേനാനിയുടെ ഓർമ്മയിൽ നാട്


വടകര: സി പി ഐ നേതാവും പ്രമുഖ സ്വാതന്ത്യ സമര സേനാനിയുമായ എം കുമാരൻ മാസ്റ്ററുടെ മുപ്പതാം ചരമവാർഷികം പഴങ്കാവിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു.

പി അശോകൻ അധ്യക്ഷത വഹിച്ചു. ഇകെ വിജയൻ എംഎൽഎ പതാക ഉയർത്തി. ടി കെ രാജൻ, പി സുരേഷ് ബാബു, ആർ സത്യൻ, എൻ എം ബിജു, ആർ കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പഴങ്കാവ് അങ്ങാടിയിൽ നടന്ന പ്രകടനത്തിന് ഇ രാധാകൃഷ്ണൻ, സി രാമകൃഷ്ണൻ ,പി സജീവ് കുമാർ, പി കെ സതീശൻ ,കെ നിഷ തുടങ്ങിയവർ നേതൃത്വം നൽകി.