വടകര നഗരസഭ പരിധിയിലെ എൽഎസ്എസ്, യുഎസ്എസ് വിജയികളെ അനുമോദിച്ചു


വടകര: നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും എൽഎസ്എസ് യു എസ് എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പേസിൻറെ നേതൃത്വത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു.

വടകര ടൗൺഹാളിൽ നടന്ന പരിപാടി വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാജിതാ പതേരി, പി സജീവ് കുമാർ, എം ബിജു, എന്നിവരും വി കെ അസീസ് മാസ്റ്റർ, സി കെ കരീം, എൻ കെ പ്രഭാകരൻ, അബ്ദുൽ ഹക്കീം, കോഡിനേറ്റർ കെ സി പവിത്രൻ , ദിനിൽ, സിജി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ, കാനപ്പള്ളി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.