സൂക്ഷിച്ച് പാകം ചെയ്തോ, ഇല്ലെങ്കിൽ കെെപൊള്ളും; പാചക വാതക വില വീണ്ടും കൂട്ടി, രണ്ടു മാസത്തിനിടെ മൂന്നാം വർദ്ധന; പുതുക്കിയ വില ഇങ്ങനെ


കോഴിക്കോട്: ​ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വില വീണ്ടും കൂട്ടി. 14.2 കിലോ ഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 50 രൂപയുടെ വർദ്ധനയാണ് വന്നത്. ഇതോടെ പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1060 രൂപ ആയി. രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് വീട്ടാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്. അഞ്ച് കി.ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വര്‍ധിപ്പിച്ചു.

അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 8.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2027 രൂപയായി.

Summary: LPG Gas price hike