ചെക്യാടില്‍ റോഡില്‍ താഴ്ന്ന ലോറി വയലിലേക്ക് മറിഞ്ഞു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


നാദാപുരം: ചെക്യാട് ഒടോര താഴെ വയലില്‍ ലോറി വയലിലെ വെള്ളക്കെട്ടിലോക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും ചെങ്കല്ല് കയറ്റി വന്ന ലോറിയാണ് റോഡില്‍ താഴ്ന്ന് വയലിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്.

ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. റോഡില്‍ ലോറി താഴ്ന്നതോടെ ഡ്രൈവറും സഹായിയും കയര്‍ ഉപയോഗിച്ച് കെട്ടുന്നതിനിടെ കയര്‍ പൊട്ടി ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു.

കനത്ത മഴയില്‍ തോട് കവിഞ്ഞൊഴുകി വയലിലേക്ക് വെള്ളം കേറി കെട്ടിക്കിടക്കുകയാണ്.