നാടിനെ ചേർത്തു നിർത്തിയതിനുള്ള സ്നേഹം; എക്സലൻസ് അവാർഡ് നേടിയ ഏറാമല സഹകരണ ബാങ്കിന് നാടിൻ്റെ സ്നേഹാദരം
ഓർക്കാട്ടേരി: കേരളത്തിലെ പ്രാഥമിക സഹകരണബാങ്കുകൾക്കുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് (സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം) നേടിയ ഏറാമല സഹകരണബാങ്കിന് ഏറാമലയിലെ പൗരാവലി സ്നേഹാദരം നൽകി. കച്ചേരി മൈതാനിയിൽ നടന്ന അനുമോദന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. കെ.കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്കിന് സമീപത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയോടെയായിരുന്നു പരിപാടികളുടെ തുടക്കം.
ഷാഫി പറമ്പിൽ എം.പി. പൗരാവലിയുടെ ഉപഹാരം ബാങ്കിന് സമർപ്പിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി.നിഷ മംഗളപത്ര സമർപ്പണം നടത്തി. കുടുംബശ്രീ അംഗങ്ങൾക്കുള്ള ഇലക്‌ട്രിക് സ്കൂട്ടർ വായ്പപ്പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് ടി.പി. മിനിക ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കോക്കനട്ട് കോംപ്ലക്സിലെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിങ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എൻ.എം. ഷീജ, അസി. രജിസ്ട്രാർ പി.ഷിജു എന്നിവർ നിർവഹിച്ചു.
ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ സ്വീകരണത്തിന് മറുപടിപറഞ്ഞു. സ്വാഗതസംഘം ചെയർമാൻ വി.കെ. സന്തോഷ് കുമാർ, ജനറൽ മാനേജർ ടി.കെ.വിനോദൻ, എൻ.എം.വിമല, പാറക്കൽ അബ്ദുള്ള, ഷുഹൈബ് കുന്നത്ത്, പറമ്പത്ത് പ്രഭാകരൻ, ഐ.മൂസ, കെ.പി. ബിന്ദു, കെ.കെ. കുഞ്ഞമ്മദ്, എ.കെ. ബാബു, എം.പി. മോഹൻദാസ്, കൂർക്കയിൽ ശശി, പി. സുരേഷ് ബാബു, കെ.കെ.കൃഷ്ണൻ, എം.കെ.രാഘവൻ, ഒ.കെ.രാജൻ, ഇ.പി. രാജേഷ്, എം.കെ. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.
Summary: Love for holding the nation together; Nation’s love for Eramala Cooperative Bank