എരഞ്ഞിപ്പാലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ പണം വെച്ച് ചീട്ടുകളി; പ്രാദേശിക നേതാക്കളടക്കം 16 പേര്‍ പോലീസ് പിടിയില്‍


കോഴിക്കോട്: എരഞ്ഞിപ്പാലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിയമവിരുദ്ധമായി പണം വെച്ച് ചീട്ടുകളിച്ചവരെ പോലീസ് പിടികൂടി. പ്രദേശിക നേതാക്കളുള്‍പ്പെടെ 16പേരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്‌.
ഇവരില്‍ നിന്നും 12000ത്തോളം രൂപയും കളിക്കാന്‍ ഉപയോഗിച്ച ചീട്ടുകളും മറ്റും പോലീസ് കണ്ടെടുത്തു.

നടക്കാവ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എരഞ്ഞിപ്പാലം മലബാര്‍ ഐ ഹോസ്പിറ്റലിന് സമീപത്തെ ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എരഞ്ഞിപ്പാലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് സംഭവം.

കേസ്‌ രജിസ്റ്റര്‍ ചെയ്ത നടക്കാവ് പോലീസ് എഫ്.ഐ.ആര്‍ ഇന്ന് കോഴിക്കോട് ജഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി – 4 മുമ്പാകെ സമര്‍പ്പിക്കും. ഓഫീസിലുണ്ടായിരുന്ന 16 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്‌.

Summary: Lottery was played with money at the Eranjipalam Congress constituency committee office