പേരാമ്പ്രയിലേക്കുള്ള യാത്രക്കിടയിൽ ചെറുവണ്ണൂർ സ്വദേശിനിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു


പേരാമ്പ്ര: ചെറുവണ്ണൂർ സ്വദേശിനിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് ബസ് യാത്രക്കിടയിൽ നഷ്ടപ്പെട്ടു. ചെറുവണ്ണൂർ സ്വദേശി ഷെജീമിന്റെ ഭാര്യയുടെ പേഴ്സാണ് പേരാമ്പ്രയിലേക്കുള്ള യാത്രക്കിടയിൽ നഷ്ടമായത്. ഏപ്രിൽ 12 -ന് ഉച്ചയ്ക്കായിരുന്നു സംഭവം.

ക്ലാസ് കഴിഞ്ഞ് കോഴിക്കോട് നിന്ന് വീട്ടിലേക്ക് വരികയായിരുന്നു യുവതി. ലിമിറ്റഡ് ബസിൽ പേരാമ്പ്രയിലേക്ക് വരുന്നതിനിടയിലാണ് പഴ്സ് നഷ്ടമായതെന്ന് യുവതി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പണം, എടിഎം കാർഡ്, ഡ്രെെവിം​ഗ് ലെെസൻസ്, ഉൾപ്പെടെയുള്ള രേഖകൾ എന്നിവയാണ് പേഴ്സിൽ ഉണ്ടായിരുന്നത്. കണ്ടുകിട്ടുന്നവർ 7012943959 എന്ന നമ്പറിൽ വിവരം അറിയിക്കുക.

Summary: lost wallet during bus journey