തിക്കോടി പഞ്ചായത്ത് മുക്കില്‍ ലോറി മറിഞ്ഞ് അപകടം; വന്‍ ഗതാഗതക്കുരുക്ക്


തിക്കോടി: തിക്കോടിയില്‍ ചരക്കുമായി പോവുകായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെ തിക്കോടി പഞ്ചായത്ത് മുക്കിലാണ് സംഭവം. കൊയിലാണ്ടി ഭാഗത്തുനിന്നും വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
നിയന്ത്രണംവിട്ട ലോറിതിക്കോടി ടൗണില്‍ സര്‍വ്വീസ് റോഡിന്റെ സൈഡിലുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.


അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സര്‍വ്വീസ് റോഡിന് വീതിയില്ലാത്തതിനാല്‍ ലോറി റോഡില്‍ നിന്നും മാറ്റുവാന്‍ സാധിച്ചിട്ടില്ല. ഇതിനാല്‍ തന്നെ നന്തി മുതല്‍ തിക്കോടി പഞ്ചായത്ത് വരെ നിലവില്‍ വലിയ ഗതാഗത തടസ്സം നേരിട്ടുകൊണ്ടിരിക്കുകയാണ്.

Description: Lorry overturned accident in Thikodi panchayat corner; Heavy traffic jam on the national highway