വാഹനത്തിന് സെെഡ് കൊടുക്കുന്നതിനിടെ കുഴിയിൽ താഴ്ന്നു; കൂത്താളിയിൽ ലോറി മറിഞ്ഞ് അപകടം


പേരാമ്പ്ര: സംസ്ഥാനപാത കൂത്താളിയിൽ വാഹനം മറിഞ്ഞ് അപകടം. കൂത്താളി കമ്മോത്ത് ക്ഷേത്രത്തിനു സമീപം ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. പെരുമ്പാവൂരിലേക്ക് മരവുമായി പോകുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.

കടിയങ്ങാട് ഭാഗത്ത് നിന്നും പെരുമ്പാവൂരിലേക്ക് മരവും കയറ്റിപോവുകയായിരുന്നു ലോറി. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ജല്‍ജീവനായി കുഴിച്ച കുഴിയിൽ താഴ്ന്നുപോവുകയായിരുന്നു. മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Summary: Lorry overturned accident in Koothali