കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ നിന്നും മണ്ണുമായി വന്ന ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്


കീഴരിയൂര്‍: തങ്കമല ക്വാറിയില്‍ നിന്ന് മണ്ണുമായി വരികയായിരുന്ന ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്.

മണ്ണുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് സമീപത്തെ കനാലിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിയും തങ്കമലയില്‍ നിന്ന് മണ്ണെടുക്കുന്നത് വ്യാപകമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയ്ക്കായാണ് മണ്ണെടുപ്പ് നടക്കുന്നത്. ഒരു പ്രദേശത്തെയാകെ തന്നെ ഇല്ലാതാക്കി കളയുന്ന തരത്തിലാണ് ഇവിടെ മണ്ണെടുത്തിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ എടുക്കരുതെന്ന് പഞ്ചായത്ത് നിര്‍ദേശിച്ച സ്ഥലത്തുനിന്നടക്കം മണ്ണെടുത്തതായാണ് ഇപ്പോള്‍ മനസിലാവുന്നത്. നാട്ടുകാര്‍ തടയുമെന്നതിനാല്‍ രാത്രി സമയത്താണ് മണ്ണെടുപ്പ്. ഈ സാഹചര്യത്തില്‍ മണ്ണെടുപ്പിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇവിടെ നിന്നും മണ്ണെടുക്കുമെന്ന് തടയുമെന്ന് പറഞ്ഞ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ തങ്കമല ക്വാറിയില്‍ പ്രതിഷേധിക്കുകയാണ്.

Description:Lorry carrying soil from Thangamala quarry overturns into canal