തൊട്ടില്‍പ്പാലം ടൗണില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ചു


തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം ടൗണില്‍ ലോറിയ്ക്ക് തീപിടിച്ചു. തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷന്‍ റോഡില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ട് മണിയ്ക്കായിരുന്നു സംഭവം.

നാദാപുരത്ത് നിന്നും അഗ്നിഗക്ഷാസേന തീയണയ്ക്കാനായി സംഭവ സ്ഥലത്തെത്തി. നാട്ടുകാരുടെയും അഗ്നിഗക്ഷാസേനയുടെയും നേതൃത്വത്തിലാണ് തീയണച്ചത്.

സീനിയര്‍ ഓഫീസര്‍ പ്രവീണ്‍കുമാര്‍ എമ്മിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ മാരായ സതീഷ് എ, ഷൈനേഷ് മൊകേരി, മനോജ് കിഴക്കേക്കര, ജിഷ്ണു .അര്‍, അരുണ്‍ പ്രസാദ് വി.കെ. എന്നിവരും ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ അനിത് കുമാര്‍ കെ.വി, സജീഷ് എം. എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.