തൃശ്ശൂരിൽ ലോറി കയറി അഞ്ച് പേർ മരിച്ച സംഭവം: വാഹനത്തിന്റെ റജിസ്ട്രേഷനും, ഡ്രൈവറുടെ ലൈസൻസും റദാക്കുമെന്ന്‌ മന്ത്രി കെ.ബി ഗണേശ് കുമാർ


തൃശ്ശൂർ: തൃശ്ശൂർ നാട്ടിക വാഹനപകടം ദൗര്‍ഭാഗ്യകരമെന്നും വിഷയത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാർ. വാഹനത്തിൻ്റെ റജിസ്ട്രേഷനും, ഡ്രൈവറുടെ ലൈസൻസും റദാക്കും. നിലവിൽ ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു നാട്ടികയില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറിയത്. അപകടത്തില്‍ കുട്ടികളടക്കം അഞ്ച് നാടോടികള്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്.

നാട്ടിക ജെകെ തിയ്യേറ്ററിനടുത്ത് പുലര്‍ച്ചെ 4 മണിക്ക് തടി കയറ്റിവരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവറെയും ക്ലീനറെയും പോലീസ് അറസ്റ്റ്‌ ചെയ്തിട്ടുണ്ട്.

Description: Lorry accident in Thrissur: Registration of the vehicle and license of the driver will be cancelled, says Minister