ചെമ്പ്ര റോഡില്‍ ഉണ്ണിക്കുന്ന് ഭാഗത്ത് ലോറി റോഡരികില്‍ താഴ്ന്നു


പേരാമ്പ്ര: ചെമ്പ്ര റോഡില്‍ ലോറി റോഡരികില്‍ താഴ്ന്നു. ഉണ്ണിക്കുന്ന് ഭാഗത്ത് വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

അടുത്തിടെ ടാറിങ് പൂര്‍ത്തിയായ റോഡാണ് ഇത്. വശങ്ങളില്‍ അടുത്തിടെയിട്ട മണ്ണ് മഴ പെയ്തതോടെ ചെളിയാവുകയായിരുന്നു. മണ്ണിലേക്ക് ഇറങ്ങിയ ലോറിയുടെ ടയര്‍ ചെളിയില്‍ താഴുകയായിരുന്നു.

എല്ലായിടത്തും അഴുക്കുചാല്‍ നിര്‍മിച്ച് വശങ്ങളില്‍ റോഡിന്റെ നിരപ്പില്‍ മണ്ണിടാത്തതിനാല്‍ പലയിടത്തും അപായക്കെണിയായിരിക്കുകയാണ്. വശങ്ങളിലൂടെ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കടക്കം നടന്നുപോകാനും പറ്റാത്ത സ്ഥിതിയാണ്.