യാത്രക്കാരിയുടെ കയ്യിലേൽപ്പിച്ച കവർ തിരിച്ചുവാങ്ങാൻ മറന്നു; കുറ്റ്യാടി – കോഴിക്കോട് ബസിൽ മറന്നുവച്ച കവറിന്റെ ഉടമകളെ തേടുന്നു


പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് ബസിൽ യാത്ര ചെയ്യുന്നതിനിടിൽ യാത്രക്കാരിയുടെ കയ്യിലേൽപ്പിച്ച കവർ തിരിച്ചുവാങ്ങാതെ ബസിറങ്ങി സ്ത്രീകൾ. ഇന്നലെ വെെകുന്നേരം 5.30-ഓടെയാണ് സംഭവം. ബസിൽ മറന്നുവച്ച കവറിന്റെ ഉടമകളെ തേടുന്നു.

രണ്ട് മുസ്ലിം സ്ത്രീകൾ അവരുടെ കൂടെ രണ്ട് കുഞ്ഞുമക്കൾ ഉള്ളത് കാരണം യുവതിയുടെ കയ്യിൽ ഒരു കവർ കൊടുക്കുകയായിരുന്നു. ബസിറങ്ങുന്നതിനിടയിൽ കവർ തിരിച്ച് വാങ്ങാൻ വിട്ടുപോയി. പേരാമ്പ്ര മത്സ്യ മാർക്കറ്റ് മുൻപിലുള്ള സ്റ്റോപ്പിലാണ് ഇവർ ഇറങ്ങിയത്. കല്ലോട് നിന്നും ബസിൽ കയറിയ യാത്രക്കാരിയുടെ കെെവശമാണ് ഇവർ കവർ ഏൽപ്പിച്ചത്.

ബസ് ജീവനക്കാർ കവർ സ്വീകരിക്കാൻ തയ്യാറാകത്തതിനെ തുടർന്ന് യുവതി അത് വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7306547036 എന്ന നമ്പറിൽ ബന്ധപ്പെടുക.

ചിത്രം: പ്രതീകാത്മകം

Summary: Looking for the owners of the cover that was forgotten on the Kuttyadi – Kozhikode bus