മാസം 24000 രൂപ ശമ്പളം; ജില്ലയിലെ വിവിധയിടങ്ങളിൽ താത്ക്കാലിക നിയമനം; വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. സോഷ്യൽ വർക്കർ, ലീഗൽ കൗൺസിലർ, ഗസ്റ്റ് അധ്യാപകർ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. നോക്കാം വിശദാമായി…
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു കീഴിൽ പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് 24000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. സെപ്റ്റംബർ 30 -ന് 11 മണിക്ക് ഐ.എം.സി.എച്ച് സുപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9747211590 , 04952350708.
ജില്ലയിലെ ലീഗൽ കൗൺസിലർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: നിയമബിരുദവും അഡ്വക്കേറ്റായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 30 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് : 049502370379,2370657.
തലശ്ശേരി ഗവ. കോളേജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ പ്രിൻസിപ്പൽ ചേംബറിൽ സെപ്റ്റംബർ 30 ന് രാവിലെ 10 മുതൽ നടക്കുന്ന ഇന്റർവ്യൂവിനു അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04902346027.
കോഴിക്കോട് ബീച്ച് ഗവ. സ്കൂൾ ഓഫ് നഴ്സിംഗിൽ-2022 അദ്ധ്യയന വർഷത്തിലെ ജനറൽ നേഴ്സിംഗ് & മിഡ് വൈഫറി കോഴ്സിലേക്ക് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ഇന്റർവ്യൂ സെപ്റ്റംബർ 29 ന് ബീച്ചിലെ ഗവ. സ്ക്കൂൾ ഓഫ് നഴ്സിംഗിൽ വെച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക് : 0495 -2365977.
കോഴിക്കോട് മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. എച്ച് ഡിഎസിന് കീഴിൽ അഡിഷണൽ പി ആർ ഒ യുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ (വനിതകൾ മാത്രം) സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 30 ന് 11.30 മണിക്ക് ഐഎംസിഎച്ച് പ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.