17കാരിയെ ഫോണില്‍ വിളിച്ചും പിന്തുടര്‍ന്നും ശല്യപ്പെടുത്തി; കോഴിക്കോട് യുവാവിനെ പിടികൂടി നാട്ടുകാര്‍
കോഴിക്കോട്: വിദ്യാര്‍ഥിനിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി. മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് സ്വദേശി ആബിദിനെയാണ് (35) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കാരശ്ശേരി സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ പിന്തുടർന്നതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും വീടിന്റെ പരിസരത്ത് കറങ്ങുകയും ചെയ്തെന്നാണു നാട്ടുകാര്‍ പറയുന്നത്.

മാത്രമല്ല സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ആബിദിനെ റിമാൻഡ് ചെയ്തു.
Description: Locals arrest youth in Kozhikode for harassing and stalking 17-year-old girl