‘വല്യ വര്‍ത്താനം പറയണ്ട, ഇവര് മതിയോ നാട്ടില്‍’: വടകരയില്‍ റോഡ് നിയമങ്ങള്‍ കാറ്റില്‍പറത്തി സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ചോദ്യം ചെയ്ത് നാട്ടുകാരും യാത്രക്കാരും


വടകര: വടകരയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ചോദ്യം ചെയ്ത് നാട്ടുകാര്‍. ദേശീയപാതയില്‍ പയ്യോളി ഭാഗത്ത് നിന്നും വടകരയിലേക്ക് വരികയായിരുന്ന ബസുകള്‍ തമ്മിലാണ് മത്സരയോട്ടം നടത്തിയത്.

വടകരയ്ക്കടുത്ത് വെച്ച് പിന്നിലുള്ള ബസ് മുന്നിലുള്ള ബസിന്റെ സൈഡിലായി ചേര്‍ത്ത്‌ നിര്‍ത്തിയതോടെ ബസ് ജീവനക്കാര്‍ ബസ് നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ ബസ് യാത്രക്കാരും നാട്ടുകാരും രണ്ട് ബസിലെ ജീവനക്കാരെയും ചോദ്യം ചെയ്തു.

മത്സരിച്ചോടുന്ന സ്വകാര്യ ബസുകാര്‍ മാത്രം മതിയോ ഇവിടെയെന്നും മറ്റുമായി യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ ചെറിയ രീതിയില്‍ വാക്കേറ്റമാവുകയായിരുന്നു.