നേരത്തെ വിള്ളലുണ്ടായി, പിന്നാലെ ഇടിഞ്ഞ് താഴ്ന്നു; ദേശീയപാത കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി വീണതോടെ ഭീതിയിലായി പ്രദേശവാസികളും യാത്രക്കാരും, വീഡിയോ


കണ്ണൂക്കര: വടകര തലശ്ശേരി ദേശീയപാത കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴ്ന്നതോടെ ഭീതിയിലായി പ്രദേശവാസികളും യാത്രക്കാരും. 15 മീറ്ററോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് ഇന്ന് രാവിലെ ഇടിഞ്ഞ് താഴ്ന്നത്. നേരത്തെ സംരക്ഷണ ഭിത്തിയിൽ വിള്ളലുണ്ടായിരുന്നെന്നും അത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് പ്ര​ദേശവാസികൾ പറയുന്നു.

സംരക്ഷണ ഭിത്തി വീണതോടെ കൂടൂതൽ പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തുള്ള വീട്ടുകാരോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ദേശീയപാതയിലൂടെ കടന്നുപോകുന്നത്. സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണതോടെ ദേശീയപാതയിൽ ​​ഗതാ​ഗതക്കുരുക്കുണ്ട്.

 

വീഡിയോ കാണാം:

വടകര കണ്ണൂക്കര ദേശീയപാതയിൽ മണ്ണിടിച്ചിൽ; ​​ഗതാ​ഗതം തടസപ്പെട്ടു