‘വായ്പ അനുമതിപത്രവും, സംരംഭകർക്കുള്ള പഞ്ചായത്ത് ലൈസൻസ് വിതരണവും; പേരാമ്പ്രയിൽ ലോൺ-ലൈസൻസ്-സബ്സിഡി മേള


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിൽ ലോൺ-ലൈസൻസ്-സബ്സിഡി മേള സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരുലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായാണ് 29-ാം തിയ്യതി പഞ്ചായത്ത് ഹാളിലാണ് മേള സംഘിപ്പിക്കുന്നത്.

അന്നേദിവസം വായ്പ അനുമതിപത്രം വിതരണം, പുതിയ വായ്പാ അപേക്ഷ സ്വീകരിക്കൽ, സംരംഭകർക്കുള്ള പഞ്ചായത്ത് ലൈസൻസ് വിതരണം എന്നിവയുണ്ടാകും. എഫ്.എസ്.എസ്.എ.ഐ. രജിസ്‌ട്രേഷനും ഉദ്യം രജിസ്‌ട്രേഷനും സൗകര്യമുണ്ടാകും.

Summary: Loan-license-subsidy fair at Perampra panchyat