മേപ്പയ്യൂര്‍ – നെല്യാടി – കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി മേപ്പയ്യൂര്‍ മേഖല കണ്‍വന്‍ഷന്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ – നെല്യാടി – കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് ലോക്താന്ത്രിക് ജനതാദള്‍ മേപ്പയ്യൂര്‍ മേഖല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. റോഡ് വീതി കൂട്ടി നവീകരിക്കുമെന്ന പ്രഖ്യാപനം അഞ്ചു വര്‍ഷം പിന്നിട്ടിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിച്ചിട്ടില്ലെന്ന് എല്‍.ജെ.ഡി ആരോപിച്ചു.
കണ്‍വന്‍ഷന്‍ എല്‍.ജെ.ഡി. ജില്ല ജന. സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ടി.ഒ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി.ബാലന്‍ മാസ്റ്റര്‍, ബാലന്‍ പുത്തന്‍പുരയില്‍, നിഷാദ് പൊന്നങ്കണ്ടി, ടി.കെ. കുമാരന്‍, സുരേഷ് മങ്ങാട്ടുമ്മല്‍, കെ.എം. ഭാസ്‌കരന്‍, സതീഷ് പത്മാലയം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : നിഷാദ് പൊന്നങ്കണ്ടി (പ്രസിഡന്റ്) കെ.എം. ഭാസ്‌കരന്‍ (വൈസ് പ്രസി.), സുരേഷ് മങ്ങാട്ടുമ്മല്‍ (സെക്രട്ടറി), സതീഷ് പത്മാലയം (ജോ. സെക്ര.), സൂപ്പി ഏരത്ത്കണ്ടി (ഖജാന്‍ജി).