പ്രദീപന്‍ പാമ്പിരികുന്നിന്റെ എരിനോവലിന്റെ സാഹിത്യ ചര്‍ച്ച; വേദിയായി കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയം


കീഴരിയൂര്‍: പ്രദീപന്‍ പാമ്പിരികുന്നിന്റെ എരിനോവലിന്റെ സാഹിത്യ ചര്‍ച്ച കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയത്തില്‍ വച്ച് നടന്നു. സി.കെ. ബാലകൃഷ്ണന്‍ സാഹിത്യ ചര്‍ച്ചയില്‍ നോവലിനെക്കുറിച്ച് സംസാരിച്ചു.

എരി നാടകത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച കെ.സി. സുരേഷ് നോവലിന്റെ കഥകളറിയാന്‍ പ്രദീപന്‍ പാമ്പിരികുന്നിനോടൊപ്പം നടത്തിയ യാത്രകളെപ്പറ്റിയും ചര്‍ച്ചകളെപ്പറ്റിയും വിവരിച്ചു. ഗ്രന്ഥശാലയുടെ പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ്, ടി.പി. അബു, പി. ശ്രീജിത്ത്, സഫീറ കാര്യാത്ത്, ഷൈമ കെ.കെ, ആതിര ഒ.കെ, അജിത ആവണി, ആതിര തൈക്കണ്ടി എന്നിവര്‍ സംസാരിച്ചു.