ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ടായി പ്രൊമോഷന്‍; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ ലിസമ്മ സി എബ്രഹാമിന് യാത്രയയപ്പ് നല്‍കി


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ ലിസമ്മ സി എബ്രഹാമിന് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ചേര്‍ത്തല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ടായി പ്രൊമോഷന്‍ ലഭിച്ചു പോകുന്ന സാഹചര്യത്തിലാണ് യാത്രയയപ്പ് ഒരുക്കിയത്.

മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. രാജു ബല്‍റാം, ഡോ.സി.കെ വിനോദ്, ഡോ. അസ്‌ലം ഫാറൂഖ്, ഡോ. രഞ്ജിത്ത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍, രതി സിസ്റ്റര്‍, അഖിലേഷ്, രതീബായ്, സുരേഷ് എം.പി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗോപാലകൃഷ്ണന്‍ സ്റ്റാഫ് കൗണ്‍സിലിന്റെ ഉപഹാരം നല്‍കി. സ്റ്റാഫ് സെക്രട്ടറി വി.ഒ അബ്ദുള്‍ അസീസ് സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

summary: lisamma c abraham, who was promoted as deputy nursing superintendent, was given a farewell by the staff council