പ്രഷറും ഷുഗറും നിയന്ത്രണത്തിലായിരിക്കണം; ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയും സിഎച്ച്സി കൂരാച്ചുണ്ടും


പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതിയും സിഎച്ച്സി കൂരാച്ചുണ്ടും സംയുക്തമായി ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൂരാച്ചുണ്ട് അങ്ങാടിയിൽ വച്ച് നടത്തിയ ക്യാമ്പിൽ പ്രഷർ, ഷുഗർ, ശരീരഭാര നിർണയ പരിശോധനകളാണ് നടത്തിയത്.

പരിശോധന ക്യാമ്പ് യൂണിറ്റ് പ്രസിഡണ്ട് സണ്ണി പാരഡൈസ് ഉദ്ഘാടനം ചെയ്തു. ജോബി വാളിയംപ്ലാക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജലീൽ കുന്നുംപുറത്ത്, ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.

ചുമട്ടു തൊഴിലാളികളും ഡ്രൈവർമാരും ക്യാമ്പിന് നേതൃത്വം നൽകി. എംഎൻഎസ്പി നേഴ്സുമാരായ അഞ്ചന, അനം, നീതു എന്നിവർ ക്യാമ്പിൽ പരിശോധനകൾ നടത്തി.