വീടെന്ന സ്വപ്‌നത്തിലേക്ക്, ലൈഫ് പദ്ധതി; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ട ഗുണഭോക്തൃ യോഗംനടന്നു
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയ ലൈഫ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ.ടി രാജന്റെ അധ്യക്ഷത വഹിച്ചു.
ഭവനരഹിതരായ എല്ലാവര്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മ്മിക്കുകയെന്നസര്‍ക്കാര്‍ ദൗത്യത്തിന്റെ ഭാഗമായാണ് ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടിയുള്ള ഒരു സമഗ്ര ഭവന പദ്ധതിയാണിത്.
ഭൂമിയുള്ള ഭവന രഹിതര്‍, ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ- തോട്ടം മേഖലയിലോ താത്കാലിക ഭവനം ഉള്ളവര്‍, ഭൂരഹിത-ഭവന രഹിതര്‍എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുന്നത്.
ചടങ്ങില്‍ വിപിന വി.ഇ.ഒ സ്വാഗതം പറഞ്ഞു. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ വിപിന്‍ദാസ് വി.ഇ.ഒയും അസിസ്റ്റന്റ് സെക്രട്ടറി ഗംഗാധരനും വിശദീകരിച്ചു.