ലോക അരിക്കുളം സഭയും, ലഹരിക്കെതിരെ പുതു ലഹരി ആത്മ തുടങ്ങിയ തനത് പദ്ധതികള്‍; അരിക്കുളം ഗ്രാമപഞ്ചായത്ത് ബജറ്റില്‍ ഭവന നിര്‍മ്മാണം, പൊതുജനാരോഗ്യം, ശുചിത്വം എന്നിവയ്ക്ക് മുന്‍ഗണന


അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന നിര്‍മ്മാണം, പൊതുജനാരോഗ്യം, ശുചിത്വം, ലോക അരിക്കുളം സഭ എന്നിവയ്ക്ക് ബജറ്റില്‍ മുന്‍ഗണന. 2023 – 24 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് കെ.പി. രജനി അവതരിപ്പിച്ചു.

25,3310883 രൂപ വരുവും, 24,8349060 രൂപ ചെലവും, 49,61823 നീക്കിയിരപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ഭവന രഹിതരായ ജനവിഭാഗങ്ങളില്ലാത്ത ഗ്രാമത്തിന് 4.12 കോടി, തൊഴിലുപ്പ് പദ്ധതിക്ക് 8.45 കോടി, കൃഷി മൃഗസംരക്ഷണത്തിന് 79.5 ലക്ഷം രൂപ, പോഷകാഹാരം 32.3 ലക്ഷം രൂപ, ആരോഗ്യം 52 ലക്ഷം, ശുചിത്വം 18 ലക്ഷം കുടിവെള്ളം 17.5 ലക്ഷം, കെട്ടിടങ്ങള്‍ പാലങ്ങള്‍ 52 ലക്ഷം എന്നിങ്ങനെയാണ് നീക്കിവെച്ചത്.

അരിക്കുളത്തിന് പുറത്തു താമസിക്കുന്ന അരിക്കുളത്തുകാരുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ തയ്യാറാക്കുനതിനു സേവനങ്ങള്‍ കൃത്യസമയത്ത് നല്‍ക്കുന്നതിന് വേണ്ടിയും ലോക അരിക്കുളം സഭയും, ലഹരിക്കെതിരെ പുതു ലഹരി ആത്മ എന്ന തനത് പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.