മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചു; കോഴിക്കോട് നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട്: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് കോഴിക്കോട് ആർടിഒ പി.എ.നസീർ സസ്പെൻഡ് ചെയ്തു. കോഴിക്കോട് നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കെ.കെ.മുഹമ്മദ് ഹാരിസിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. 3 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
മുഹമ്മദ് ഹാരിസിന് 5 ദിവസത്തെ നിർബന്ധിത ട്രെയിനിങ്ങിനും നിർദേശിച്ചു. ബസിലെ യാത്രക്കാർ നൽകിയ വിഡിയോ തെളിവായി സ്വീകരിച്ചാണ് നടപടി.