ഇനി കലോത്സവ നാളുകൾക്കായി ഒരുങ്ങാം; ചോമ്പാല ഉപജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു


പുറമേരി: പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന ചോമ്പാല ഉപജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷംസു മഠത്തിലിന് ലോഗാ കൈമാറിക്കൊണ്ട് പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.കെ.ജ്യോതി ലക്ഷ്മിയാണ് ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചത്. നവംബർ 9 മുതൽ 13 വരെ തിയ്യതികളിലായാണ് കലോത്സവം നടക്കുന്നത്.

പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായ പുറമേരി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം.സമീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ശിൽപിയും ചിത്രകാരനും ചിത്രകലാ അധ്യാപകനുമായ സത്യൻ നീലിമയാണ് ലോഗോ തയ്യാറാക്കിയത്. സ്വാഗതസംഘം ജനറൽ കൺവീനർ പ്രിൻസിപ്പാൾ ഇ.കെ.ഹേമലത തമ്പാട്ടി സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് മെമ്പർമാരായ സമീറ കൂട്ടായി, എൻ.കെ അലീമത്ത്, ഹെഡ്മിസ്ട്രസ് കെ.ഷൈനി, പി.ടി.എ പ്രസിഡണ്ട് കെ.കെ.രമേശൻ, ഹെഡ്മാസ്റ്റർ ഫോറം കൺവീനർ പി.കിരൺ ലാൽ, എൻ.കെ. രാജഗോപാൽ, എൻ.വി.റഹ്മാൻ മാസ്റ്റർ, സി.കെ.സാജിദ് മാസ്റ്റർ, കെ.മുഹമ്മദ് റാഫി, രാജഗോപാൽ കാരപ്പറ്റ, കെ.എംഅഷ്‌കർ, റാഷിദ് കെ.കെ.എന്നിവർ ആശംസകൾ നേർന്നു. പബ്ലിസിറ്റി കൺവീനർ സി.വി.സൗഫൽ മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു.

Let’s get ready for the festival days; Chompala Upazila School Arts Festival Logo released