ഓണം ആഘോഷമാക്കാം; വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ഓണം വിപണനമേള ആരംഭിച്ചു


വാണിമേൽ: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള ഓണം വിപണനമേള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ഉദ്ഘാടനം ചെയ്തു.

വിവിധ അയൽകൂട്ടങ്ങളുടെ അച്ചാർ, പലഹാരങ്ങൾ, പായസം, പച്ചക്കറി,തുടങ്ങി വ്യത്യസ്ത തരം ഉൽപന്നങ്ങൾ സ്റ്റാളുകളിൽ വിൽപനക്കായി ഒരുക്കിയിട്ടുണ്ട്. വൈസ് പ്രസിഡൻ്റ് സെൽമ രാജു, എം.കെ.മജീദ്, ഷൈനി എ.പി, മിനി കെ.പി, സിക്രട്ടറി വിനോദ് ,ചെയർപേഴ്സൺ ഓമന എന്നിവർ സംബന്ധിച്ചു.