മുതിർന്നവരെ നിങ്ങൾ ഇനി വീണ്ടും ഭം​ഗിയായി ചിരിക്കൂ; മന്ദഹാസം പദ്ധതിയിൽ സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം


തിരുവനന്തപുരം: മുതിർന്നവരെ നിങ്ങൾക്ക് ഇനി വീണ്ടും ഭം​ഗിയായി ചിരിക്കാം. 60 വയസ്സ് കഴിഞ്ഞ ബിപിഎൽ, എ എ വൈ റേഷൻ കാർഡ് ഉടമകൾക്ക് കൃത്രിമ ദന്ത നിര മാറ്റിവെക്കാൻ സർക്കാറിന്റെ ധനസഹായം നൽകുന്ന പദ്ധതിയാണ് മന്ദഹാസം.

ഈ പദ്ധതി പ്രകാരം കൃത്രിമ ദന്ത നിര മാറ്റിവെക്കാൻ മുതിർന്ന പൗരന്മാർക്ക് 10,000 രൂപ ലഭ്യമാകും. ധനസഹായം ലഭിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പിൻ്റെ സുനീതി എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ 12ന് വൈകീട്ട് 5 മണിക്ക് മുൻപ് അക്ഷയ കേന്ദ്രം വഴി അർഹരായവർക്ക് അപേക്ഷിക്കാവുന്നതാണ്.

Description: Let the grown-ups smile again; You can apply for Mandahasam scheme till September 12