നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു


തലശ്ശേരി: നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്വം അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് അദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.