ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം; കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ലീഗൽ സർവീസ് സൊസൈറ്റി വടകരയുടെ ഭരണഘടന നിയമപഠന ക്ലാസ്


കല്ലാച്ചി: കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിന്റെ നൂറാം വാർഷികാഘോഷ കമ്മിറ്റിയുടെയും ലീഗൽ സർവീസ് സൊസൈറ്റി വടകരയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഭരണഘടന നിയമ പഠന ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ ഉദ്ഘാടനം ചെയ്തു. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പുതുതലമുറ അറിഞ്ഞിരിക്കണമെന്ന് എം സി സുബൈർ പറഞ്ഞു.

ലീഗൽ സർവീസ് പാനൽ ലോയർ അഡ്വക്കേറ്റ് ഹരിത ഒ പി ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസസ് സൊസൈറ്റി വളണ്ടിയർശ്രീധരൻ നായർ, സതീശൻ മാസ്റ്റർ, സ്കൂൾ ലീഡർ വി. ഗസൽ എന്നിവർ സംസാരിച്ചു.