ഓര്‍മകളില്‍ നിറഞ്ഞ് ലീബാ ബാലൻ; കവിതാ രചനാ മത്സരവുമായി അനുസ്മരണ സമിതി, സാംസ്കാരിക സമ്മേളനം മെയ് 17ന്
വടകര: വടകര എന്‍.ഡി.പി.എസ് കോടതി ജീവനക്കാരിയും യുവ സാഹിത്യകാരിയുമായിരുന്ന ലീബാ ബാലന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി ‘ലീബാ ബാലൻ അനുസ്മരണ സമിതി’. മെയ് 17 ശനിയാഴ്ച വടകര ടൗൺ ഹാളിന് സമീപം ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടി പ്രശസ്ത സാഹിത്യകാരി ആർ.രാജശ്രീ ഉദ്ഘാടനം ചെയ്യും.
റിട്ട. ജില്ലാ ജഡ്ജ് സി.ബാലൻ മുഖ്യാതിഥിയായിരിക്കും. അനുസ്മരണ പരിപാടിയോടനുബന്ധിച്ച് മെയ് 4ന് കോഴിക്കോട് ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് വേണ്ടി ജില്ലാതല കവിതാ രചനാ മത്സരം രാവിലെ 9.30ന് വടകര കോടതി പരിസരത്ത് വെച്ച് നടത്തപ്പെടുന്നു.

സമ്മാനാർഹമായ 1 മുതൽ 3വരെ മത്സരാർഥികൾക്ക് യഥാക്രമം 3001, 2001,1001 രൂപ സമ്മാനമായി നൽകും. മത്സരാർഥികൾ മെയ് 1ന് മുമ്പായി 9497287728, 9496808811, 9447100575 എന്നീ നമ്പറുകളില്‍ രജിസ്റ്റർ ചെയ്യുക.
Description: Leeba Balan Memorial Committee holds poetry writing competition