സര്‍ക്കാര്‍ സേവനങ്ങളും പഞ്ചായത്തിന്റെ മുഴുവന്‍ സേവനങ്ങളും ചക്കിട്ടപ്പാറയിലെ ജനങ്ങള്‍ക്കിനി നേരിട്ട് വായിച്ചറിയാം; എല്‍.ഇ.ഡി വാള്‍ ഡിജിറ്റലൈസേഷന്‍ സംവിധാനവുമായി ഗ്രാമപഞ്ചായത്ത്


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ എല്‍.ഇ.ഡി വാള്‍ സ്ഥാപിച്ചു. ഗ്രാമപഞ്ചായപഞ്ചായത്തും ജലജീവമിഷനും സ്റ്റാര്‍സ് കോഴിക്കോടും സംയുക്തമായി എല്‍.ഇ.ഡി വാള്‍ സ്ഥാപിച്ചത്.

പഞ്ചായത്തിന്റെ മുഴുവന്‍ സേവനങ്ങളും സര്‍ക്കാര്‍ സേവനങ്ങളും ബഹുജനങ്ങള്‍ക്ക് നേരിട്ട് വായിക്കാന്‍ കഴിയുന്ന ഡിജിറ്റലൈസേഷന്‍ സംവിധാനമാണ് ഒരുക്കിയത്. ഇതുവഴി ഗ്രാമപഞ്ചായത്തിലെത്തുന്ന മുഴുവന്‍ പൊതുജനങ്ങള്‍ക്കും പഞ്ചായത്തലെ മുഴുവന്‍ സേവനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചും കണ്ട് വായിച്ച് മനസിലാക്കാന്‍ സാദിക്കും.

ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിര്‍വ്വഹിച്ചു. സ്റ്റാര്‍സ് ചെയര്‍മാന്‍ ഫാ. ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി.എം ശ്രീജിത്ത്, വിനിഷ ദിനേശന്‍, ബിന്ദു സജി, രാജേഷ് തറവട്ടത്ത്, കെ.എ ജോസൂട്ടി, സി.കെ ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

summary: led wall installed in chakkittappara gramapanchayath