‘എൽ.ഇ.ഡി ലെെറ്റുകൾ താരമാകും, കറന്‍റ്​ ബില്ലു കണ്ട് ഇനി ഷോക്കടിക്കേണ്ട’; വീടുകൾ പ്രകാശ പൂരിതമാക്കാൻ എൽ.ഇ.ഡി ബൾബ് നിർമ്മാണവുമായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ


പേരാമ്പ്ര: വർദ്ധിച്ചു വരുന്ന വെ​ദ്യുതി ഉപയോ​ഗം കുറയ്ക്കാനായി ഇനിയവർ വീടുകളിൽ എൽ.ഇ.ഡി ബൾബുകളുപയോ​ഗിക്കും. സ്വന്തം കെെകൾ കൊണ്ട് നിർമ്മിച്ചവ വീടുകളെ പ്രകാശ പൂരിതമാക്കും. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിൻ്റെയും നേതൃത്ത്വത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.


പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കാൻ കുട്ടികൾക്ക് പരിപാടി പ്രചോദനമായി. പരിശീലന പരിപാടിക്ക് അഭിരഞ്ജ് ബാലുശ്ശേരി നേതൃത്വം നൽകി. നൂറോളം കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. അധ്യാപകരായ റീന, ഷബീബ്, വിനീത്, റോഷിൻ എന്നിവർ സംസാരിച്ചു.

Summary: LED bulb making training for Students of Perampra Higher Secondary School