നീന്താന്‍ പഠിക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനവുമായി നൊച്ചാട് പഞ്ചായത്ത്


പേരാമ്പ്ര: വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനമൊരുക്കി നൊച്ചാട് ഗ്രാമപഞ്ചായത്ത്. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലായി പഞ്ചായത്തിലെ തിരഞ്ഞെടുത്ത രണ്ട് കേന്ദ്രങ്ങളിലാണ് പരിശീലനം നല്‍കുക.

ഒന്നാം വാര്‍ഡിലുള്ള കല്‍പ്പത്തൂരിലെ നീലയത്ത് കുളം, പന്ത്രണ്ടാം വാര്‍ഡിലെ കൈതക്കലിലുള്ള പുളിക്കൂല്‍ കുളം എന്നിവടങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കുക.

ഇതിനായി നീന്തലില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ അഭിമുഖം നടത്തി പരിശീലനത്തിനായി തെരഞ്ഞെടുത്തു. 1,2,3,16,17 വാര്‍ഡുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീലയത്ത് കുളത്തിലും, നാല് മുതല്‍ 15 വരെ വാര്‍ഡുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുളിക്കൂല്‍ കുളത്തിലുമാണ് പരിശീലനം നല്‍കുന്നത്.