ലീഡറുടെ സ്മരണ പുതുക്കി വില്ല്യാപ്പള്ളി; കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി


വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളിയിൽ കെ.കരുണാകരൻ അനുസ്മരണവും ഛായാപടത്തിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

എൻ.ശങ്കരൻ , എം. പി. വിദ്യാധരൻ , ഷീല പത്മനാഭൻ , വി. മുരളീധരൻ , പാറേമ്മൽ ബാബു , സഗീഷ്. എ. എസ് , കുഞ്ഞബ്ദുള്ള. കെ , പുനത്തിൽ രമേശൻ എന്നിവർ സംസാരിച്ചു.

Description: Leader’s memory is renewed in Villyapalli; K Karunakaran commemoration organized by Mandal Congress Committee