ക്യാമ്പ് എക്സിക്യുട്ടീവിൽ നേതാക്കൾ ഒത്തുകൂടി; വില്ല്യാപ്പള്ളിയിൽ കോൺഗ്രസ് നേതൃക്യാമ്പ് സംഘടിപ്പിച്ചു


വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളിയിൽ കോൺഗ്രസ്സ് നേതൃ ക്യാമ്പ് സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വില്ല്യാപ്പള്ളി പണിക്കോട്ടി റോഡിൽ ടി.എച്ച് കുഞ്ഞിരാമൻ നമ്പ്യാർ ഹാളിൽ നടന്ന ക്യാമ്പ് എക്സിക്യുട്ടീവ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു.

വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് സി.പി.ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ കെ.ടി.ജയിംസ്, ഡി.സി.സി സെക്രട്ടറി ബാബു ഒഞ്ചിയം, ബ്ലോക്ക് പ്രസിഡണ്ട് പി.സി.ഷീബ, സി.പി.വിശ്വനാഥൻ, ടി.ഭാസ്കരൻ, കെ.വി. ശാലിനി, എം.കെ. ഷക്കീബ്, ഷീല പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. വി.പ്രദീപ് കുമാർ സ്വാഗതവും സുധീഷ്.കെ.എം നന്ദിയും പറഞ്ഞു.

Leaders gathered at Camp Executive; Congress organized a leadership camp in Villyapalli