അവിശ്വാസ പ്രമേയത്തിനു കാത്തുനില്‍ക്കാതെ രാജി; ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് രാജി വെച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ വൈസ്പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനങ്ങള്‍ എന്നിവ എല്‍ഡിഎഫ് രാജിവച്ചു. ഇന്ന് ഉച്ചയോടെയാണ് സെക്രട്ടറി രാമചന്ദ്രനു മുന്‍മ്പാകെയാണ് രാജി സമര്‍പ്പിച്ചത്. വൈസ്പ്രസിഡന്റായിരുന്ന വി.പി പ്രവിതയും വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്ന പി.കെ ബിജു ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി മോനിഷ എന്നിവരാണ് രാജി നല്‍കിയത്.
ഫെബ്രുവരി 28 ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ പി. മുംതാസ് വിജയിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് ഭരണം യുഡിഎഫിന് നിലനിര്‍ത്തിയതോടെ എല്‍ഡിഎഫിന്റെ അധികാരം നഷ്ടപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജി.
യുഡിഎഫ് സ്ഥാനം പിടിച്ചെടുത്തതോടെ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫില്‍ നിന്നും തിരിച്ച് പിടിക്കാനുള്ള നീക്കങ്ങള്‍ യുഡിഎഫില്‍ ശക്തമായിരുന്നു. സ്ഥാനം ഒഴിയാന്‍ വൈസ് പ്രസിഡന്റ് തയ്യാറായിട്ടില്ലെങ്കില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് എല്‍ഡിഎഫ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ വിജയിച്ച് പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയിരുന്ന എല്‍ഡിഎഫിന് ഇ.ടി. രാധയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെയാണ് സ്ഥാനം നഷ്ടമായത്.
യുഡിഎഫിന്റെ പുതിയ വൈസ് പ്രസിഡന്റ് സ്ഥാനം ആര്‍ക്കു ലഭിക്കും എന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനത്തിലെത്തുമെന്ന് യുഡിഎഫ് പ്രതിനിധികള്‍ അറിയിച്ചു.
summary: LDF vice president resigns in cheruvannur