ഫണ്ട് വിനിയോഗത്തിലെ വിവേചനവും വികസന മുരടിപ്പും; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് എൽ.ഡി.എഫ്
നാദാപുരം: പഞ്ചായത്ത് ഫണ്ട് വിനിയോഗത്തിലെ എല്‍.ഡി.എഫ് അംഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുക, നാദാപുരം ബസ്സ്റ്റാന്‍ഡ്, കല്ലാച്ചി വഴിയോര വിശ്രമ കേന്ദ്രം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തിലെ അലംഭാവം അവസാനിപ്പിക്കുക, ഇയ്യങ്കോട് വായനശാല യാഥാര്‍ഥ്യമാക്കുക, പൊട്ടിപൊളിഞ്ഞ റോഡുകള്‍ ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി എല്‍.ഡി.എഫ് നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക്
മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
സി.പി.എം ഏരിയ സെക്രട്ടറി എ. മോഹന്‍ദാസ് മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു. സി.എച്ച് മോഹനന്‍ അധ്യക്ഷനായി. എല്‍.ഡി.എഫ് നേതാക്കളായ ബ്ലോക്ക് സ്‌ഥിരം സമിതി ചെയര്‍മാന്‍ രജീന്ദ്രന്‍ കപ്പള്ളി, കരിമ്ബില്‍ ദിവാകരന്‍, കെ.ജി ലത്തീഫ്, പി.പി ബാലകൃഷ്‌ണന്‍, സി.വി നിഷ മനോജ്, സി.എച്ച് ദിനേശന്‍, ടി.ബാബു എന്നിവര്‍ സംസാരിച്ചു. ടി. സുഗതന്‍ സ്വാഗതം പറഞ്ഞു.

Summary: Discrimination in fund utilization and development stagnation; LDF organizes march and dharna to Nadapuram Panchayat office