വനിതാ ജീവനക്കാരിയെ അപമാനിച്ച സംഭവം; അഴിയൂർ പഞ്ചായത്ത് ഓഫീസ് എൽഡിഎഫ് ഉപരോധിച്ചു, പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി


അഴിയൂർ: പഞ്ചായത്തിലെ പ്ലാൻ ക്ലെർക്ക് വനിതാ ജീവനക്കാരിയെ പഞ്ചായത്തിൽ വെച്ച് അപമാനിച്ച സംഭവത്തിൽ ഭരണ സമിതി നടപടി തീരുമാനം നടപ്പാക്കത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്ത് ഓഫീസ് എൽ ഡി എഫ് മെമ്പർമാരും അഴിയൂർ പഞ്ചായത്ത് എൽ ഡി എഫ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സി പി ഐ എം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

വനിതാ ജീവനക്കാരിയുടെ പരാതിയിന്മേൽ മാർച്ച് 10 ന് അനൌദ്യോഗിക യോഗം വിളിച്ച് ചേർക്കുകയും ജീവനക്കാരിയെ അപമാനിച്ച പ്ലാൻ ക്ലാർക്കിനെ പ്ലാനിംഗ് സെക്ഷനിൽ നിന്ന് മാറ്റാനായി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം ക്ലർക്കിനെ ഇപ്പോൾ മാറ്റാൻ പറ്റില്ല എന്ന് അറിയിച്ചതിൻ്റെ ഭാഗമായി പഞ്ചായത്തിലെ എൽ ഡി എഫ് നേതാക്കൾ പ്രസിഡന്റിനെയും സെക്രട്ടറിയെയും കാണുകയുണ്ടായി. സെക്രട്ടറിയും പ്രസിഡന്റും തീരുമാനം ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് അറിയിച്ചതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മെമ്പർമാർ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. പോലീസിന്റെ സാന്നിധ്യത്തിൽ സെക്രട്ടറി പ്ലാൻ ക്ലർകിനെ സെക്ഷനിൽ നിന്ന് മാറ്റും എന്ന് ഉറപ്പ് നൽകുകയുണ്ടായി. എന്നാൽ നടപടി നടപ്പാക്കത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.

സമരാനുകൂലികളെ ചോമ്പാല സി ഐ സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു നീക്കി. കൈപ്പാട്ടിൽ ശ്രീധരൻ അധ്യക്ഷനായി. എടി ശ്രീധരൻ.പ്രമോദ് മട്ടാണ്ടി, എന്നിവർ സംസാരിച്ചു.