അന്തരിച്ച കെ കെ മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത കമ്മ്യൂണിസ്റ്റുകാരൻ; ടിപി വധത്തിന് പിന്നിലെ സിപിഎം ഗൂഡാലോചന വിളിച്ചു പറഞ്ഞു , 2012 ൽ പാർട്ടിയിൽ നിന്ന് പുറത്തേക്ക്
കോഴിക്കോട് : ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവയിരുന്ന മാധവേട്ടൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ആളായിരുന്നു. 1954ലെ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. 1956 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. പിളർപ്പിൽ സി.പി.എമ്മിനൊപ്പം നിന്ന നേതാവാണ് മാധവൻ. 1958 ൽ ദേശാഭിമാനി ഏജൻ്റും വിതരണക്കാരനും പിന്നീട് ഏറിയാലേഖകനുമായ അദ്ദേഹം. 1964 ൽ സി.പി ഐ എം നൊപ്പം നിന്ന് ദീർഘകാലം തൊഴിലാളിവർഗ പോരാട്ടം നടത്തി.
നടുവണ്ണൂര്‍ ഭാഗത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം അത്ര സജീവമായിരുന്നില്ല. കാവുംതറ, കരുവണ്ണൂര്‍, മന്ദംകാവ് എന്നിവിടങ്ങളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്കാലത്ത് സജീവം. നടുവണ്ണൂരില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹവും പങ്കാളിയായിരുന്നു. സി.പി.എം നടുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറിയായി. തുടര്‍ന്ന് ഉള്ളിയേരി, നടുവണ്ണൂര്‍, കോട്ടൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്ന് ലോക്കല്‍ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ ആദ്യ സെക്രട്ടറിയും അദ്ദേഹമായിരുന്നു. 67-ല്‍ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമായി. തുടര്‍ന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായി മൂന്നുതവണ (8 വര്‍ഷം) പ്രവര്‍ത്തിച്ചു.
തന്റെ മക്കളെയും ഉത്തമ കമ്മ്യൂണിസ്റ്റുകാരായി വളർത്താൻ ശ്രമിച്ച നേതാവ് കൂടിയാണ് മാധവൻ.
പക്ഷെ മകളുടെ ഭർത്താവായ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം അദ്ദേഹത്തെ തളർത്തി. ടി പിയുടെ കൊലപാതത്തിനുശേഷം സി.പി.എം. വിടുന്നതുവരെ പാർട്ടിയായിരുന്നു മാധവന് എല്ലാം. കൊലപാതകത്തിന് പിന്നിലുള്ള സി പി എം ഗൂഡാലോചന അദ്ദേഹം വിളിച്ചു പറഞ്ഞു.
2012 ൽ പാർട്ടി വിട്ട അദ്ദേഹം പിന്നീട് ആർ എം പി വേദികളിലെത്തിയിരുന്നു. സാംസ്കാരിക സദസുകളിൽ സാജീവ സാന്നുദ്യമായിരുന്നു.. മാധവേട്ടന്റെ വേർപാട് ഉത്തമ കമ്മ്യൂണിസ്റ്റുകാർക്ക് ഒരു തീരാ വേദനയാണ്..